തരൺ: പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിലാണ് സംഭവം. തരൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്ന് ബുധനാഴ്ച ബിഎസ്എഫ് ഡ്രോൺ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച, രാവിലെ, തരൺ ജില്ലയിൽ അതിർത്തി വേലിക്ക് സമീപത്തുള്ള പ്രദേശത്ത് ബിഎസ്എഫ് സൈനികർ ഏരിയ പട്രോളിംഗ് നടത്തുന്നതിനിടെ, ഒരു ശബ്ദം കേട്ടു. പരിശോധിച്ചപ്പോൾ അതിർത്തി വേലിക്ക് മുന്നിലുള്ള ഗോതമ്പ് വയലിൽ ഡ്രോൺ കണ്ടെത്തിയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.കേടായ നിലയിലാണ് ഡ്രോൺ കണ്ടെത്തിയത്.
Discussion about this post