ബംഗളൂരു: വോട്ടർമാർക്കെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചില്ലെങ്കിൽ തങ്ങളുടെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് ഉറപ്പ് വരുത്തുമെന്നാണ് ഭീഷണി. കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്ന കഗ്വാഡ് എംഎൽഎ രാജു കഗെ ബെലഗാവി ജില്ലയിലെ തന്റെ മണ്ഡലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
എനിക്ക് ചിലയിടത്ത് വോട്ട് കുറഞ്ഞു. ഷാഹ്പുരയെ മറന്നേക്കൂ. ഞാൻ അതിനെക്കുറിച്ച് അധികം സംസാരിക്കില്ല; അങ്ങനെ ചെയ്താൽ എന്റെ വായിൽ പുഴു കയറും. കൂടുതൽ വോട്ട് കിട്ടിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും. അതിനാൽ അത് സംഭവിക്കാൻ പാടില്ലാത്തത് ഓർക്കുക, ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു ഭീഷണി.
വീഡിയോ പുറത്ത് വന്നതോടെ, ജനങ്ങൾ തങ്ങളുടെ അടിമകളാണെന്ന് പാർട്ടി കരുതുന്നുവെന്നും ആരോപിച്ച് ബിജെപി കോൺഗ്രസിനെ കടന്നാക്രമിച്ചു. പാർട്ടി ‘ മൊഹബത്ത് കി ദുകാൻ ‘ (സ്‌നേഹത്തിന്റെ കട) യെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ക്ലിപ്പ് കാണിക്കുന്നത് ‘ ധംകി കെ ഭായിജാൻ ‘ (ഭീഷണിയുടെ തലവൻ) എന്നാണെന്നും ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല കുറ്റപ്പെടുത്തി.
Discussion about this post