2025 ആകുമ്പോഴേക്ക് വൈദ്യുത വാഹനങ്ങളിലേക്കു മാറാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഇരുചക്ര–മുച്ചക്ര വാഹന നിർമാതാക്കളോട് നിതി ആയോഗ് ആവശ്യപ്പെട്ടു. വാഹന നിർമാതാക്കളും വൈദ്യുത വാഹന രംഗത്തുള്ള സ്റ്റാർട്ടപ്പുകളുമായി നടത്തിയ ചർച്ചയിലാണ് നിതി ആയോഗിന്റെ നിർദേശം.
മുച്ചക്ര വാഹനങ്ങൾ 2023 മുതൽ പൂർണമായും വൈദ്യുതിയിലേക്കുമാറണമെന്നും 150 സിസിയിൽത്താഴെയുള്ള ഇരുചക്ര വാഹനങ്ങൾ 2025 മുതൽ വൈദ്യുതിയിലേക്കു മാറണമെന്നുമാണ് നിതി ആയോഗ് നയം. അനാവശ്യമായ തിടുക്കമാണ് സർക്കാരിന്റേതെന്ന് പരമ്പരാഗത വാഹനനിർമാതാക്കൾ പറയുമ്പോൾ, സ്റ്റാർട്ടപ്പുകൾ സർക്കാർ നീക്കത്തിനു പിന്തുണ പ്രഖ്യാപിക്കുകയാണ്.
Discussion about this post