ഡല്‍ഹി നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു. രാത്രിയില്‍ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ് വെടിയുതിര്‍ത്തത്. പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നോയ്ഡയില് താമസിക്കുന്ന മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് വെടിയേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടര്ന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു.
രണ്ട് തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയിലാണ് തുളച്ചുകയറിയത്. വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ട് എടുത്തപ്പോള്‍ അക്രമികള്‍ കാറിന്റെ ഗ്ലാസിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു.
Discussion about this post