സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്. പാർട്ടിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ദേശീയ നേതാക്കളുടെ നിർദ്ദേശം വരാനുളള കാത്തിരിപ്പിലാണ് ജേക്കബ്ബ് തോമസ്. ബി.ജെ.പി കഴിവുളളവരെ അംഗീകരിക്കുന്ന പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മും, കോൺഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ്ബ് തോമസ്. 2017 ഡിസംബർ മുതൽ സസ്‌പെൻഷനിലാണ്. സർവ്വീസ് സ്റ്റോറിയിൽ സർക്കാരിനെ വിമർശിച്ചത് ഉൾപ്പടെയുളള കുറ്റങ്ങൾ ആരോപിച്ചാണ് സസ്‌പെൻഷൻ. ഇതിനിടെ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്്തിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിലും അതും തളളി കളഞ്ഞിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് സർക്കാർ വാദം.
Discussion about this post