സംസ്ഥാനത്ത് പ്രളയ പുനര്‍ നിര്‍മാണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല, എന്നാല്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനായി ചെലവഴിക്കുന്നത് ഒരു കോടിരൂപയിലധികം.
സിഡിറ്റ് തയ്യാറാക്കിയ പദ്ധതി അഗീകരിച്ച് പിആര്‍ഡി പണം അനുവദിച്ചുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് പിആര്‍ഡിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വ്വഹിച്ചിരുന്ന ജോലികളാണ് ഇപ്പോള്‍ മറ്റ് ഏജന്‍സികളിലെത്തുന്നത്.
മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനായി മാത്രം ഒരു കോടി 10 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത്. കൂടാതെ പിണറായിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി 12 അംഗ ടീമിനെയാണ് സിഡിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഒരുവര്‍ഷത്തെ ശമ്പള ഇനത്തില്‍ മാത്രം 80 ലക്ഷം രൂപയാണ് ചെലവ് വകയിരുത്തിയത്.
ശബരിമലയിലും തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ സമൂഹ മാധ്യമങ്ങള്‍ സജീവമാക്കി ഇപ്പോള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊതു ഖജനാവിലെ പണമാണ് സര്‍ക്കാര്‍ ഇതേിനായി ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍, മറ്റ് പൊതുപരുപാടികള്‍ എന്നിവയെല്ലാം ഇനി മുതല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിങ്ങ് നടത്താനും. ഇതിനായി ചിലവ് 5.5 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനായി സിഡിറ്റ് നടത്തിയിത് പൂര്‍ണ്ണമായ രാഷ്ട്രീയ നിയമനങ്ങള്‍. മധ്യമേഖല കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിപുലമായ ടീം ഉള്ളതിന് പുറമെയാണ് സോഷ്യല്‍ മീഡിയ ഇടപെടലിന് മാത്രമായി ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
Discussion about this post