ബി.ജെ.പി മഹിളാ മോർച്ച പ്രവർത്തകയും മകനും വെടിയേറ്റു . വെളളിയാഴ്ച രാവിലെ ഡൽഹിയിലെ കാഞ്ചവാലയിലാണ് സംഭവം.
രാവിലെ ആറരയോടെയാണ് സംഭവം നടന്നത്.
ബി.ജെ.പി പ്രവർത്തകയായ രാജ് റാനിയെയും മകൻ നേത്രപാലിനെയും ബന്ധുക്കൾ വെടിവച്ചതായി പൊലീസ് പറഞ്ഞു.യുവതിയുടെ കാലിന് വെടിയേറ്റപ്പോൾ മകന് കൈയ്ക്കും വയറിനും പരിക്കേറ്റു.
ഇരുവരെയും സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പ്രതി ഇപ്പോൾ ഒളിവിലാണ്.
Discussion about this post