മഹാരാജാസ് കോളേജിലെ അഭിമന്യു സ്തൂപ നിർമാണത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച്ചക്കകം നിലപാട് അറിയിക്കണം. അരിവാളും നക്ഷത്രവും സ്തുപത്തിലുണ്ടെന്ന് ഹർജിക്കാരായ കെ എം അംജദിനും കാർമൽ ജോസിനും വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സ്തൂപം നിർമിച്ച് ക്യാമ്പസിൽ അധീശത്വം നിലനിർത്താനാണ് ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ക്യാംപസില്‍ അഭിമന്യുവിന്റെ സ്തൂപം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രതിഷേധം നടത്തുകയും കോടതിയില്‍ ഹർജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളെജിലെ കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍ ആണ് തീരുമാനിക്കേണ്ടതെന്നും കോടതിയല്ലെന്നും ചൂണ്ടികാട്ടി ഹരജി കോടതി തള്ളിയിരുന്നു
Discussion about this post