കേന്ദ്രമന്ത്രി വി മുരളീധരന്, കര്‍ണാടക ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ എന്നി നേതാക്കള്‍ക്കൊപ്പം ബിജെപി പതാക പിടിച്ച് നില്ക്കുന്ന കായിക താരം അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഫോട്ടോ വാര്‍ത്തയായിരുന്നു. അഞ്ജു ബിജെപിയില്‍ ചേര്‍ന്നുവെന്നും, നേതാക്കളില്‍ നിന്ന് അംഗത്വം സ്വീകരിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ ബിജെപിയില്‍ അംഗമായിട്ടില്ല എന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പിന്നീട് വിശദീകരിച്ചു.
കുടുംബസുഹൃത്ത് കൂടിയായ കേന്ദ്രമന്ത്രി വി മുരളീധരനെ കാണാന്‍ വേണ്ടി പോയതായിരുന്നു താന്‍. അവിടെ വച്ച് വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ ബിജെപിയുടെ കൊടി പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഈ ചിത്രം ഏറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നും, താന്‍ ബിജെപി അംഗമായിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു. തന്റെ മതവും ജാതിയും രാഷ്ട്രീയവുമെല്ലാം സ്പോര്‍ട്സ് ആണെന്നും ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ അവര്‍ വിശദീകരിച്ചു.
ഇന്നലെ ബിജെപി അംഗത്വ ക്യാമ്പയിന് തുടങ്ങിയിരുന്നു. പദ്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മ, നടന് എം.ആര്. ഗോപകുമാര്‍, സംവിധായകന് തുളസീദാസ്, കലാമണ്ഡലം സത്യഭാമ, പി.വി. നടരാജന് എന്നിവരും ഒട്ടേറെ പ്രവര്‍ത്തകരും പാര്‍ട്ടിയംഗങ്ങളായി. ഇതിന് പിറകെയാണ് അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ നല്‍കിയത്.
Discussion about this post