Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നൂഡിൽസും മോമോസുമാണ് ഇവിടെ പ്രസാദമായി വിളമ്പുന്നത്; ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ താംഗ്രയിലെ കാളി ക്ഷേത്രം

by Brave India Desk
May 21, 2024, 04:39 pm IST
in India, Culture
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങൾ കൊൽക്കത്തയിലുണ്ട്. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം ലോകപ്രശസ്തമാണ്. എന്നാൽ കൊൽക്കത്തയിലെ താംഗ്രയിൽ സ്ഥിതിചെയ്യുന്ന കാളിക്ഷേത്രത്തെക്കുറിച്ച് അധികമാർക്കും വലിയ അറിവില്ല. കൊൽക്കത്തയിലെ താംഗ്രയിലെ മാതേശ്വർത്തല റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  ചെറിയ ഒരു കാളിക്ഷേത്രമാണിതെങ്കിലും വളരെ നിഗൂഢമായ ആചാര പദ്ധതികളാണ് ഇവിടെ നിലവിലുള്ളതെന്നാണ് കേട്ടുകേൾവി.

ചൈനീസ് മാതൃകയിലാണ് താംഗ്രയിലെ ഈ കാളിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഒരു പ്രത്യേക സ്ഥലമാണ് താംഗ്ര. അതുകൊണ്ടുതന്നെ താംഗ്രയിലെ കാളി ക്ഷേത്രം ചൈനീസ് കാളിക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്.

Stories you may like

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ക്ഷേത്രത്തിൻറെ ശ്രീകോവിലിൽ കാളിയുടെയും ശിവൻറെയും പ്രതിഷ്ഠകളാണ്. എല്ലാ ദിവസവും ഇവിടെ പൂജയും പ്രാർത്ഥനകളും നടക്കാറുണ്ട്. എന്നാൽ ദേവിക്ക് പ്രസാദമായി നൽകുന്ന ഭക്ഷണമാണ് ഈ ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. സാധാരണ വഴിപാടുകൾ കൂടാതെ പൂക്കൾ, നൂഡിൽസ്, മോമോസ് തുടങ്ങി മറ്റ് ചൈനീസ് വിഭവങ്ങളും ഇവിടെ വിശുദ്ധ വഴിപാടുകളായി ദേവിക്ക് സമർപ്പിക്കുന്നു.

ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നതിനും അത്ഭുതകരമായ ചരിത്രമുണ്ട്. വളരെക്കാലം മുമ്പ് ഒരു വലിയ മരത്തിന് സമീപം രണ്ട് കല്ലുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആളുകൾ കുങ്കുമം അർപ്പിട്ട് ദിവസവും ഇവിടെ പ്രാർത്ഥിക്കും. ഒരു ചൈനീസ് പയ്യന് അസുഖം ബാധിച്ച് മരുന്നുകളൊന്നും ഫലിക്കാതെ വന്ന ഒരു നാൾ. മകൻറെ അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് ആശങ്കാകുലരായ മാതാപിതാക്കൾ ആ കല്ലുകളിൽ കുങ്കുമമർപ്പിച്ച് കാളി ദേവിയെ പ്രാർത്ഥിച്ചു. ഇതോടെ ആ കുഞ്ഞിൻറെ അസുഖം ഭേദമായെന്നും അവൻ സന്തോഷകരമായ ജീവിതത്തിലേക്ക് തിരികെ നടന്നെന്നും പറയപ്പെടുന്നു.

ഈ അത്ഭുതം സംഭവിച്ചതിനെ തുടർന്ന് കുട്ടിയുടെ കുടുംബം ആ സ്ഥലത്ത് ഒരു ക്ഷേത്രം പണിതു. ക്ഷേത്രം പണിയുന്നതിനും ചൈനക്കാരും സംഭാവനകൾ നൽകിയിരുന്നു. ആത്യന്തികമായി, രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യത്തിൻറെ പ്രതീകയമായി ഈ ക്ഷേത്രം അഭിമാനത്തോടെ ഇന്നും അവിടെ സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചകളിലാണ് ക്ഷേത്രത്തിൽ ദേവിപ്രീതിക്കായി പ്രത്യേക പൂജകൾ നടക്കുന്നത്. ദീപാവലി സമയത്ത് മറ്റ് കാളി ക്ഷേത്രങ്ങളിലേതുപോലെ തന്നെ ഇവിടെയും വലിയ ആഘോഷങ്ങൾ നടക്കുന്നു. എന്നാൽ ദീപാവലി നാളിലും ഇവിടെ ചില പ്രത്യേകതകളുണ്ട്. മറ്റ് ക്ഷേത്രങ്ങളില്ലാം വിളക്കുകളും ചിരാതുകളും തെളിയുമ്പോൾ ഇവിടെ പ്രത്യേക ഗന്ധമുള്ള ധൂപവും പേപ്പറുമാണ് കത്തിക്കുന്നത്. ദുരാത്മാക്കളെ അകറ്റാനായി നടത്തുന്ന ആചാരമായാണ് ഇത് അറിയപ്പെടുന്നത്.

ദേവിയെ പ്രാർത്ഥിക്കുന്ന രീതിയ്ക്കും ഇവിടെ പ്രത്യേകതയുണ്ടെന്ന് പറയപ്പെടുന്നു. വിഗ്രത്തിന് മുൻപിൽ തൊഴുതു നിൽക്കുന്ന രീതി ഇവിടെ വളരെ വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ.  ദേവിയോടുള്ള ആദരവ് കാണിക്കുന്നതിന് താംഗ്രനിവാസികൾക്ക് അവരുടേതായ രീതിയുണ്ട്.

Tags: Kolkkatta kaali temple serves noodle's Ad prasadatangra kali temple
Share1TweetSendShare

Latest stories from this section

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മടങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല, പലരും ഇറാനിൽ തന്നെ തുടർന്നു”; മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായി; എസ് ജയശങ്കർ

Discussion about this post

Latest News

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

മൃഗശാലയിലെ സിംഹത്തെപ്പോലെ ഹാർദിക്കിനെ കെട്ടിയിട്ടു; ബാറ്റിംഗ് ഓർഡറിലെ പാളിച്ചകൾ തുറന്നുകാട്ടി വരുൺ ആരോൺ, സൂര്യയുടെ തന്ത്രങ്ങൾക്കെതിരെ പറഞ്ഞത് ഇങ്ങനെ 

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies