ന്യൂഡൽഹി; രാജ്യത്ത് ഇൻഡി സർക്കാർ അധികാരത്തിൽ വരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അഞ്ചാംഘട്ട പോളിംഗ് അവസാനിച്ചതോടെ ജൂൺ നാലിന് മോദി സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും ഇൻഡി സഖ്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും വ്യക്തമാകുകയാണ്. ജൂൺ നാലിന് ഇൻഡി സഖ്യത്തിന് 300 ലേറെ സീറ്റുകൾ ലഭിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ബിജെപിയുടെ 2014 ലെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരുത്തി പറഞ്ഞും കെജ്രിവാൾ പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചു. അച്ഛേ ദിൻ ആനെ വാലേ ഹേ, മോദി ജി ജാനെ വാലേ ഹേ’ എന്ന് പറഞ്ഞു, ഇതിൽ ഇന്ത്യാ സംഘം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഭാര്യ സുനിത കെജ്രിവാളിനൊപ്പം ആദ്യമായി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കവെയാണ് കെജ്രിവാളിന്റെ ഈ വെല്ലുവിളികൾ. തന്റെ അഭാവത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയതിന് ഭാര്യയെ പ്രശംസിക്കുകയും അവരെ ‘ഝാൻസി കി റാണി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഇന്ന് ഞാൻ എന്റെ ഭാര്യയെയും കൂടെ കൊണ്ടുവന്നിട്ടുണ്ട്. എന്റെ അഭാവത്തിൽ അവൾ എല്ലാ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ അവൾ എന്നെ കാണാൻ വരുമായിരുന്നു. ഞാൻ എന്റെ ഡൽഹിക്കാരുടെ സുഖവിവരങ്ങൾ അവരിലൂടെ അന്വേഷിച്ച് അയച്ചു. അവൾ ഝാൻസി കി റാണിയെ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post