Sunday, December 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇത്തിരി കാശ് പൊടിച്ചാട്ടാണെങ്കിലും ആരും പങ്കെടുക്കാൻ കൊതിക്കുന്ന മത്സരം; സൗത്ത് കൊറിയയിൽ കഴിഞ്ഞ ദിവസം നടന്നത് എന്താണ് ?

by Brave India Desk
May 21, 2024, 04:05 pm IST
in International
Share on FacebookTweetWhatsAppTelegram

തിരക്കുകളെല്ലാം മാറ്റിവച്ച് കുറച്ച് സമയം സമാധാനത്തോടെ മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ഉറക്കം ഒരു ഹോബിയാക്കിയവർ വരെ നമുക്കിടയിലുണ്ട്. അടുത്ത് ഒരു ബോംബ് പൊട്ടിയാൽ പോലും ഉറക്കത്തിന് ഭംഗം വരുത്താതെ ഉറങ്ങുന്നവരാണിവർ. എന്നാൽ കളിയാക്കലുകളെല്ലാം മാറ്റിവച്ച് നോക്കിയാൽ ഏറ്റവും ഭാഗ്യം ചെയ്തവരാണിവർ. ജീവിതത്തിൽ ഭക്ഷണവും വസ്ത്രവും എല്ലാം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിശ്രമവും. സമാധാനത്തോടെ അത് പൂർത്തീകരിക്കാൻ സാധിക്കുന്നവരെ ഭാഗ്യവാൻമാർ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.

ഇത് ഓർമ്മപ്പെടുത്താനായി വളരെ വിചിത്രമായ ഒരു മത്സരം നടന്നു. ഇവിടെ ഒന്നുമല്ല, അങ്ങ് ദൂരെ സൗത്ത് കൊറിയയിലെ സിയോളിലാണ് നടന്നത്. നൂറുകണക്കിന് ആളുകളാണ് കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ഈ മത്സരത്തിന് അണിനിരന്നത്. മത്സരമെന്താണന്നല്ലേ..

Stories you may like

12 പേർ മരിച്ച വെടിവെപ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ ; ആക്രമണം നടന്നത് ജൂതസമൂഹത്തിന്റെ പരിപാടിയിൽ ; ഒരു പ്രതിയെ ജീവനോടെ പിടികൂടി

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കും; മെസ്സിയെ ഒരു നോക്ക് കാണാൻ കഴിയാത്തത് നിരാശാജനകം;ബൈചുങ് ബൂട്ടിയ

ഉറക്കമത്സരം. സ്ലീപ്പ് വെയർ ഒക്കെ ധരിച്ച് ആളുകൾ ഹാൻ റിവർ പാർക്കിൽ ഒന്നരമണിക്കൂറാണ് സുഖമായി ഉറങ്ങിയത്. കൃത്യമായ ഇടവേളകളും വിശ്രമവും എടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണത്രെ ഈ ഉറക്കമത്സരം സംഘടിപ്പിച്ചത്. ഒറിജിനാലിറ്റിക്ക് വേണ്ടി കൊതുകുകളുടെ മൂളൽ, ആളുകൾ പിറുപിറുക്കുന്നതിന്റെ ശബ്ദം തുടങ്ങി നമ്മൾ പലപ്പോഴും വിശ്രമിക്കുന്നതിന്റെ ഇടയിൽ കേൾക്കാറുള്ള പല ശബ്ദങ്ങളും ഉപയോഗിക്കുകയും ചെയ്തു.

ഉറക്കമത്സരത്തിലെ മത്സരാർത്ഥികളുടെ ഹൃദയമിടിപ്പിന്റെ അളവുകളും മത്സരത്തിനിടെ എടുത്തു. ഉറക്കത്തിന് മുമ്പും ഉറക്കത്തിന്റെ സമയത്തും ഹൃദയമിടിപ്പ് തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അനുഭവപ്പെട്ട ആളെയാണ് വിജയിയായി പ്രഖ്യാപിക്കുക. കാരണം അത് മികച്ച ഉറക്കത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്.

ഇവർ ഈ മത്സരം നടത്താനും വ്യക്തമായ കാരണമുണ്ട്. സൗത്ത് കൊറിയക്കാർ പൊതുവെ ഉറക്കം ഇല്ലാത്തവരാണെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ സംഘടനകൾ നിഷ്‌കർശിച്ചിരിക്കുന്ന എട്ടര മണിക്കൂർ ഉറക്കം തീരെ ഇല്ലാത്തവരാണിവർ. ഏതാണ്ട് ഏഴ് മണിക്കൂറും 41 മിനിറ്റുമാണ് സൗത്ത് കൊറിയക്കാരുടെ ശരാശരി ഉറക്കസമയം. സ്വന്തം രാജ്യക്കാരെ ഇത് ഓർമ്മപ്പെടുത്താനും കൂടിയാണീ മത്സരമെന്ന് ചുരുക്കം.

Tags: sleep
ShareTweetSendShare

Latest stories from this section

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

Discussion about this post

Latest News

12 പേർ മരിച്ച വെടിവെപ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ ; ആക്രമണം നടന്നത് ജൂതസമൂഹത്തിന്റെ പരിപാടിയിൽ ; ഒരു പ്രതിയെ ജീവനോടെ പിടികൂടി

12 പേർ മരിച്ച വെടിവെപ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ ; ആക്രമണം നടന്നത് ജൂതസമൂഹത്തിന്റെ പരിപാടിയിൽ ; ഒരു പ്രതിയെ ജീവനോടെ പിടികൂടി

അതിർത്തിക്കപ്പുറം ഭീകര പരിശീലനം ; പാകിസ്താനിൽ പരിശീലനത്തിന് പോയ 40 കശ്മീർ നിവാസികൾക്കെതിരെ കുറ്റപത്രം

അതിർത്തിക്കപ്പുറം ഭീകര പരിശീലനം ; പാകിസ്താനിൽ പരിശീലനത്തിന് പോയ 40 കശ്മീർ നിവാസികൾക്കെതിരെ കുറ്റപത്രം

ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാഷ്ട്രത്തെ നശിപ്പിക്കും, രാഹുലിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ ; വോട്ട് ചോരി റാലിയിൽ ഖാർഗെയുടെ ഗർജ്ജനം

ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാഷ്ട്രത്തെ നശിപ്പിക്കും, രാഹുലിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ ; വോട്ട് ചോരി റാലിയിൽ ഖാർഗെയുടെ ഗർജ്ജനം

അവരുടെ മൗനമാണ് എല്ലാത്തിനും കാരണം, ലഹരിയുപയോഗത്തില്‍ കര്‍ശന അന്വേഷണം വേണം: ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ പുരുഷാധിപത്യം,മാദ്ധ്യമങ്ങൾക്കും പങ്ക്;ഭാഗ്യലക്ഷ്മി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

മോദിയെ പുറത്താക്കും, ആർഎസ്എസിനെ തൂത്തെറിയും ; വോട്ട് ചോരി റാലിയിൽ ആഞ്ഞടിച്ച് രാഹുൽ

മോദിയെ പുറത്താക്കും, ആർഎസ്എസിനെ തൂത്തെറിയും ; വോട്ട് ചോരി റാലിയിൽ ആഞ്ഞടിച്ച് രാഹുൽ

‘അനിവാര്യമായ വിശദീകരണം’; ഒറ്റവരിയില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍

ആസൂത്രണം ചെയ്തവർ,പുറത്ത് പകൽ വെളിച്ചത്തിലുണ്ട്:ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം:മഞ്ജു വാര്യർ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies