പട്‌ന :കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് രാജ്യത്തിന്റെ 60 വർഷങ്ങൾ നശിപ്പിച്ചു. മൂന്ന് നാല് തലമുറകളുടെ ജീവിതം നശിപ്പിച്ചു എന്ന് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കിഴക്കൻ ചമ്പാരനിൽ പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
കോൺഗ്രസിന് മോദിയെ ആക്ഷേപിക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയും ഇല്ല. മോദിയുടെ ശവക്കുഴി തോണ്ടുമെന്നും മോദിയെ കുഴിച്ചുമൂടുമെന്നും മോദിയുടെ കണ്ണുനീർ കാണണമെന്നും ജൂൺ 4ന് ശേഷം മോദിക്ക് ബെഡ് റെസ്റ്റ് ഉണ്ടാകുമെന്നും കോൺഗ്രസിന്റെ യുവരാജാവ് പറഞ്ഞിരുന്നു. രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയും മോദി നൽകി. ബെഡ് റെസ്റ്റ് ആർക്കും ഉണ്ടാകരുത് എന്ന് താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് അധ്വാനത്തിന്റെ വില എന്താണെന്ന് അറിയില്ല. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇന്ത്യയിൽ ഭരിക്കാൻ സാധിക്കില്ല. മോദി ഇൻഡി സഖ്യത്തിന്റെ കണ്ണിലെ കരടായിരിക്കാം . എന്നാൽ മോദി രാജ്യത്തിന്റെ ഹൃദയത്തിലാണ് . എല്ലാ ഹൃദയങ്ങളിലും മോദി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post