പാക്കിസ്ഥാൻ നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ്. ജാദവിന് നയതന്ത്ര സഹായങ്ങളെല്ലാം നൽകും. വിയന്ന കരാർ പ്രകാരമുളള അവകാശങ്ങൾ എന്തൊക്കെയെന്ന് കുൽഭൂഷൺ ജാധവിനെ അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി മാനിച്ചാണ് ഈ തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന് പാക്കിസ്ഥാൻ വിശദീകരിച്ചു. പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്നും നയതന്ത്ര സഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമർശിച്ചിരുന്നു.
പാക്കിസ്ഥാനിലെ നിയമങ്ങൾ അനുശാസിക്കുന്ന രീതിയിലുളള എല്ലാ സഹായവും ജാദവിന് ലഭിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിൽ കഴിയുന്ന കുൽഭൂഷണ് ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു.
Discussion about this post