ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ പുതിയ നിയമം കൊണ്ടു വരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമം കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.
ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ പഠിച്ച് നിയമത്തിന്റെ കരട് തയ്യാറക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടു വരണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന സന്ദേശങ്ങളാണ് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 20 കോടി ജനങ്ങൾ രാജ്യത്ത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ശ്രദ്ധയോടെ പഠിച്ച് നിയമം കൊണ്ടു വരണമെന്നാണ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏറ്റവും കൂടുതൽ ആൾക്കൂട്ട മർദ്ദനം റിപ്പോർട്ട് ചെയ്തിട്ടുളളത്.
Discussion about this post