കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് കനത്ത തിരിച്ചടി. 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി.
കൂടുതൽ വിമതർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ അറിയിച്ചു. ജെ.ഡി.എസും, കോൺഗ്രസും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ഇതോടെ സ്പീക്കർ അയോഗ്യരാക്കിയ എം.എൽ.എമാരുടെ എണ്ണം 17 ആയി.
അതേസമയം നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇത് ബിജെപി സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത്. ബിജെപി ക്യാമ്പില്‍ സ്വതന്ത്രന് ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്.
Discussion about this post