മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വിസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്രിവ് ട്രിബ്യൂണല്‍ ഉത്തരവ്.
തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎടിയുടെ നടപടി. എത്രയും വേഗം ജേക്കബ് തോമസിനെ സര്‍വ്വിസിലേക്ക് തിരിച്ചെടുക്കണമെന്നും സിഎടി ആവശ്യപ്പെട്ടു. പോലിസില്‍ ഇപ്പോള്‍ ഒഴിവില്ലെങ്കില്‍ മറ്റ് തതുല്യമായ പോസ്റ്റ്‌റുകളില്‍ നിയമിക്കണമെന്നും സിഎടി ഉത്തരവിട്ടു
സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നിര്‍ണായക ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിനെതിരെ പരാമര്‍ശമുള്ള സര്‍വ്വിസ് സ്റ്റോറി എഴുതിയെന്നാരോപിച്ചാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സര്‍വ്വിസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. മാസങ്ങളായിട്ടും സര്‍വ്വിസിലേക്ക് തിരിച്ചെടുക്കാതെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് സര്‍ക്കാരിന്റേതെന്നും, തന്നോട് പക പോക്കുകയാണെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Discussion about this post