ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആർ.എസ്.എസ് ആണെന്ന് ജേക്കബ് തോമസ്. ഇത് താൻ പറയുന്നതല്ല ലോകം അംഗീകരിച്ചതാണ്. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. തനിക്ക് വിജിൽ നെറ്റ് എന്ന എൻ.ജി.ഒ ഉണ്ട്. കൂടാതെ മറ്റ് എൻ.ജി.ഒകളിലും അംഗമാണ്.
ആർ.എസ്.എസിൽ പ്രവർത്തിച്ചു കൂടാ എന്ന് പറയുന്നത് ശരിയല്ല. സ്വത്തിനും പണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല ആർ.എസ്.എസ്. അവർ രാജ്യ താത്പര്യം സംരക്ഷിക്കുന്നവരാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഇന്ത്യൻ സംസ്‌ക്കാരത്തെ കുറിച്ച് പഠിപ്പുക്കുന്നതു കൊണ്ടാണ് അവരുമായി യോജിച്ച് പോകാൻ തയ്യാറായത്. ഇങ്ങനെ പ്രവർത്തിക്കുന്ന ഒരു സംഘടനയെ കാണിച്ച് തരാൻ പറ്റുമോ.എങ്കിൽ അതിലും പ്രവർത്തിക്കും. ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിൽ നിലവിൽ താൻ തെറ്റൊന്നും കാണുന്നില്ല.
ഓരോരുത്തർക്കും അവരുടെതായ വിശ്വാസം ഉണ്ട്. ജയ് ശ്രീറാം ഒരു സന്ദേശമാണ്. രാമന്റെ ജീവിതം മാതൃകയാണ്.അതിനാൽ രാമന് ജയ് വിളിക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. രാഷ്ട്രീയമാണ് ലഭിക്കാവുന്ന ഏറ്റവും വലിയ ജോലി. മുൻപ് എം.എൽ.എം, എം.പിമാർക്ക് ശമ്പളം കുറവായിരുന്നു. ഇന്ന് സ്ഥിതി അല്ല. ലക്ഷങ്ങളാണ് വരുമാനം. തോറ്റവർക്ക് പോലും സ്ഥാനം ലഭിക്കുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിൽ വർഗീയത ഇല്ല എന്ന് പറയാൻ കഴിയുമോ. അഴിമതി ഇല്ലെന്ന് പറയുമ്പോൾ കേസുകൾ എല്ലാം സി.ബി.ഐയ്ക്ക് വിടാൻ തയ്യാറാണോ എന്ന് സർക്കാർ വ്യക്തമാക്കണം.
Discussion about this post