ജോലിയില്‍ പ്രവേശിക്കാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമരം അവസാനിപ്പിച്ച് എത്രയും പെട്ടന്ന് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റൈ നിര്‍ദേശപ്രകാരം എയിംസ് രജിസ്ട്രാറും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി.
എയിംസിലെ ഡോക്ടര്‍മാര്‍ എത്രയും വേഗം സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്. പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരം തുടരുകയാണെങ്കില്‍ ഹോസ്റ്റലുകള്‍ ഒഴിയാനും ഡോക്ടര്‍മാരോട് രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റപ്പരീക്ഷയാക്കിക്കൊണ്ടുള്ള ബില്ല് കഴിഞ്ഞ ദിവസം ലോക്സഭയില്‍ പാസ്സാക്കിയിരുന്നു. ഇതായിരിക്കും എംഡി കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ ആധാരം. കൂടാതെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാകും ഇനി മുതല്‍ എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനായി പരിഗണിക്കുക.
Discussion about this post