പശ്ചിമ ബംഗാളിലെ മിഡ്നാപുരിൽ ബിജെപി പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ. പിൻടു മന്ന (19) ആണ് മരിച്ചത്. മിഡ്നാപുരിലെ പിൻഗാലയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പിൻടുവിനെ തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
പിൻടു അവന്റെ അങ്കിളിന്റെ വീട്ടിൽനിന്നും ശനിയാഴ്ച രാത്രി അത്താഴം കഴിച്ചശേഷം 10.30ന് വീട്ടിലേക്ക് പോന്നിരുന്നതായി പിൻടുവിന്റെ ബന്ധു മന്ന പറഞ്ഞു. എന്നാൽ പിൻടു വീട്ടിൽ എത്തിയില്ല. രാത്രി 11ന് ഒരു പ്രദേശവാസി പിൻടുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടുവെന്നും ഇയാൾ പോലീസിനെയും നാട്ടുകാരെയും ഇക്കാര്യം അറിച്ചുവെന്നും മന്ന പറഞ്ഞു.
പിൻടുവിന്റെ മുഖം മുടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും മന്ന കൂട്ടിച്ചേർത്തു. അതേസമയം പിൻടുവിന്റെ കുടുംബത്തിന്റെ ആരോപണം തൃണമൂൽ കോണ്ഗ്രസ് നിഷേധിച്ചു.
Discussion about this post