പാക് അധീന കാശ്മീരും ഇന്ത്യയുടേ ഭാഗമാണെന്ന് അമിത് ഷാ.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന്
അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കി.ജീവന് കൊടുത്തും അത് സ്വന്തമാക്കുമെന്നും ജമ്മു കാശ്മീരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.അതിനിടെ ജമ്മു കശ്മീര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കശ്മീര്‍ സംസ്ഥാനം രണ്ടായ പുനസംഘടിപ്പിച്ചുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. കശ്മീര്‍ ജനതയ്ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ബില്ലും അദ്ദേഹം അവതരിപ്പിച്ചു.
ബില്‍ അവതരിപ്പിക്കാന്‍ അമിത് ഷായെ ക്ഷണിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചു. നിയമം ലംഘിച്ചാണ് ബില്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടു വന്നതെന്ന് അദീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഇതിനെ അമിത് ഷാ ശക്തമായി എതിര്‍ത്തു. എന്താണ് നിയമലംഘനം എന്ന് പറയു എന്നായിരുന്നു അമിത് ഷായുടെ തിരിച്ചടി..
Discussion about this post