കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്‍ ലോക്സഭയില്‍ പാസ്സാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് മണിക്കൂറുകള്‍ മുന്‍പാണ് സുഷ്മാ സ്വാരാജ് ട്വിറ്റര്‍ സന്ദേശം പോസ്റ്റ് ചെയ്തത്.
‘നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി , വളരെ യധികം നന്ദി, ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു’ ഇതായിരുന്നു സുഷമാസ്വാരാജ് എന്ന രാജ്യസ്നേഹിയുടെ അവസാനത്തെ വാക്കുകള്‍. ശ്യാമപ്രസാദ് മുഖര്‍ജിയോടുള്ള ബഹുമാനസൂചകമാണ് ഇത്തരത്തിലൊരു ബില്‍ പാസ്സാക്കാന്‍ പ്രചോദനമായതെന്നും സുഷമാ സ്വാരാജ് ഓര്‍മ്മിപ്പിച്ചു.
प्रधान मंत्री जी – आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji – Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019
വൈകുന്നേരമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമാ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അല്പം മുന്‍പാണ് മരണം സ്ഥിരീകരിച്ചത്.
ഒന്നാം മോദി മന്ത്രി സഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് മന്ത്രിസഭയിലെ ജനകീയമുഖമായിരുന്നു. വിദേശ ഇന്ത്യാക്കാരുടെ പ്രശ്്നങ്ങളില്‍ സുഷമാസ്വരാജ് എടുത്ത നിലപാടുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Discussion about this post