ഡിഎംകെയില്‍ നിന്ന് പതിനൊന്ന് കോടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടരുന്നു. അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി എ.സി ഷണ്മുഖനാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദ് പിന്നിലാണ്. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്.ആറായിരം വോട്ടുകള്‍ക്കാണ് കതിര് പിന്നിട്ട് നില്‍ക്കുന്നത്.
തിങ്കളാഴ്ചയാണ് മണ്ഡലത്തില്‍ പോളിംഗ് നടന്നത്. ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഡിഎംകെ പ്രവര്‍ത്തകരില്‍ നിന്ന് 11 കോടി രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 39 ലോകസഭ മണ്ഡലങ്ങളില്‍ 37ലും ജയിച്ച് ഡിഎംകെ തമിഴ്നാട് തൂത്തുവാരിയിരുന്നു. എന്നാല്‍ വെല്ലൂരില്‍ ജയിച്ചാല്‍ അത് എഐഎഡിഎംകെയ്ക്ക് വലിയ ആശ്വാസമാകും.
മുഖ്യമന്ത്രി പളനിചാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവുമാണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.
Discussion about this post