എ.എന്‍ അഭിലാഷ്, മാധ്യമപ്രവര്‍ത്തകന്‍
In Facebook
.ഒന്ന് സെല്‍ഫി എടുക്കണം..
ടിക് ടോക് ചെയ്യണം…..!
ഇന്ന് അതിരാവിലെ മുതല്‍ കോഴിക്കോട് വിലങ്ങാട് മലയില്‍ ഉരുള്‍ പൊട്ടിയ ഭാഗത്തായിരുന്നു…..
തിരിച്ചെത്തിയതേയുള്ളു…
സംഭവസ്ഥലത്ത് കണ്ട ചില കാഴ്ചകള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നു….
അതിനാലാണീ കുറിപ്പ്….
ഉരുള്‍ പൊട്ടിയൊഴുകിയ മലവെള്ള പ്പാച്ചില്‍ കുത്തിയൊഴുകിപ്പോയത് നിരവധി പേരുടെ സ്വപ്നമാണ്… 4 പേരാണ് മരിച്ചത്….
ഇന്നലെ രാത്രി വരെ ഒരു പാട് സ്വപ്നങ്ങളുമായിക്കഴിഞ്ഞ വര്‍….
വാര്‍ത്ത റിപോര്‍ട് ചെയ്യാന്‍ എത്തുമ്പോള്‍….
ഏതു സമയവും വീണ്ടും ഉരുള്‍പൊട്ടാമെന്ന് പോലിസും രക്ഷാപ്രവര്‍ത്തകരും നാട്ടുകാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.
മണ്ണിനടിയില്‍ ആണ്ടു പോയ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയായിരുന്നു.
ഈ സമയത്തെല്ലാം മൊബൈലും പൊക്കിപ്പിടിച്ച് സെല്‍ഫി എടുക്കാനും, ദൃശ്യങ്ങള്‍ പകര്‍ത്തി ടിക് ടോക് ഇടാനും ചിലര്‍ മത്സരിക്കുന്നത് കണ്ടു.
കൂട്ടം കൂടി നിന്ന് ,മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റുന്നതിന് പോലും ഇക്കൂട്ടര്‍ തടസ്സം സൃഷ്ടിച്ചു.
മലയിറങ്ങി വരുന്ന ഭാഗങ്ങളില്‍ ഇത്തരക്കാരുടെ വാഹനം ആംബുലന്‍സിന് തടസ്സമുണ്ടാക്കി.
തിരിച്ചു വരുന്ന വഴിയിലുടനീളം
പലരും അവധി ആഘോഷിക്കുന്ന ലാഘവത്തില്‍ , ലക്ഷ്വറി വാഹനങ്ങളടക്കം എടുത്ത് റോഡിലിറങ്ങി മലവെള്ളത്തില്‍ ആഹ്ലാദിക്കുന്നത് കാണാമായിരുന്നു.
30 ഉം ,40 ഉം കി.മി. സഞ്ചരിച്ച് ഉരുള്‍പൊട്ടലും, വെള്ള പ്പൊക്കവും കാണാന്‍ വന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു’..
വിലങ്ങാട് അടുപ്പില്‍ വനവാസി കോളനി യില്‍ ഉരുള്‍ പൊട്ടിയ ഭാഗത്ത് അപകടകരമാം രീതിയില്‍ നിന്ന ഒരു പയ്യനോട് , മല വെള്ളപ്പാച്ചില്‍ പൊടുന്നനെ ഉണ്ടാവാം എന്ന് സൂചിപ്പിച്ചപ്പോള്‍ ,
ഇപ്പ മാറാം ചേട്ടാ… ഒരു ടിക് ടോക് ചെയ്‌തോട്ടെ.. ‘ എന്നായിരുന്നു മറുപടി.
അതേ സമയം തൊട്ടടുത്ത്.. ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ ബന്ധുവെന്ന് തോന്നിക്കുന്ന മറ്റൊരാള്‍ ശവമടക്കിന്റെ വിവരം മറ്റാരെയോ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു…!
ഒന്നോര്‍പ്പിക്കാന്‍ മാത്രമാണീ കുറിപ്പ്….
ദുരന്ത മുഖത്ത് നിങ്ങള്‍ കാണിക്കുന്ന ഈ സെല്‍ഫി അഭ്യാസം അരോചകം എന്ന് മത്രമല്ല ശുദ്ധ തെമ്മാടിത്തം കൂടിയാണ്…
സഹായിച്ചില്ലെങ്കിലും …
ഉപദ്രവിക്കരുത്…
നിങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാണ്…
ടിക് ടോക്കും ചെയ്ത് വീട്ടില്‍ എത്തുമ്പോഴേക്കും നിങ്ങടെ വീടും വെള്ളമെടുത്തിട്ടുണ്ടാവാം …
അതു പോലെയാണ് മഴ പെയ്ത് തിമിര്‍ക്കുന്നത്..
https://www.facebook.com/abhi1vlm/posts/10214952057416830
Discussion about this post