കോട്ടയം: കോട്ടയത്ത് പ്രളയദുരിതാശ്വാസ സാധനങ്ങളുമായി വന്ന ലോറി അപകടത്തിൽ പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇടുക്കിയില്‍ നിന്ന് കോട്ടയത്തേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കളക്ട്രേറ്റിന് സമീപത്തെ ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒടുവിൽ ട്രാഫിക് ഐലൻഡിൽ ഇടിച്ചാണ് ലോറി നിന്നത്. ട്രാഫിക് ഐലന്‍ഡില്‍ ഇടിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.
Discussion about this post