ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രത്തുൽ പുരിയ്ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ മോസർ ബെയറിനും എതിരെ കേസ് എടുത്തിട്ടുണ്ട്. പുരിയെ കൂടാതെ കമ്പനിയിലെ മറ്റ് നാല് ഡയറക്ടർമാർക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രതികളുടെ വസതികളിലും ഓഫീസുകളിലുമായി ആറ് സ്ഥലങ്ങളിൽ ഏജൻസി റെയ്ഡ് നടത്തി. കമ്പനി മാനേജിംഗ് ഡയറക്ടർ ദീപക് പുരി, ഡയറക്ടർമാരായ നിത പുരി, സഞ്ജയ് ജെയിൻ ,വിനീത് ശർമ,മോസർ ബെയർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് ഇവർക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
Discussion about this post