ഡൽഹി: വിദേശ നിക്ഷേപ ചട്ടലംഘനത്തിന് എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ സിബിഐ ഒരു കേസ് കൂടി രജിസ്ടർ ചെയ്തു.
ഇവർക്ക് പുറമെ മുൻ സി ഇ ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അനധികൃത ഇടപാടുകൾ വഴി വിവിധ രാജ്യങ്ങളിൽ നിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചതായി സിബിഐ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു.
നേരത്തെ പ്രണോയ് റോയ്ക്കും ഭാര്യക്കും രാജ്യം വിട്ടു പോകുന്നതിന് സിബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Discussion about this post