ജയ്സാൽമേർ: അഫ്ഗാൻ ഭീകരരുടെ ആക്രമണ ഭീഷണിയെ തുടർന്ന് ജയ്സാൽമേറിൽ സൈന്യം സുരക്ഷ ശക്തമാക്കി. അതിർത്തി രക്ഷാ സേനയും പൊലീസുമായി ചേർന്ന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജസ്ഥാൻ -ഗുജറാത്ത് അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഒരു ഏജന്റും നാല് ഭീകരരും അതിർത്തി ലക്ഷ്യമാക്കി യാത്രയാരംഭിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇവർ അഫ്ഗാൻ പാസ്പോർട്ടുകളുമായാണ് പുറപ്പെട്ടിരിക്കുന്നത്.
ആളുകൾ ധാരാളമായി വരാൻ സാദ്ധ്യതയുള്ള ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ എന്ത് സംഭവമുണ്ടായാലും അറിയിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post