മാധ്യമപ്രവര്ത്തകന് കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ ഫോറന്‍സിക് പരിശോധാഫലം. ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതെന്ന പരിശോധനാഫലമാണ് പുറത്തുവന്നത്. എന്നാല്‍ സ്റ്റിയറിങ്ങിലെ വിരലടയാളത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു..
കേസില്‍ ശ്രീറാമിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു. സം ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസൻസും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post