ഈശ്വരൻ ജനങ്ങളിലാണ് കുടികൊള്ളുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. ശ്രീകൃഷ്ണ ജയന്തി സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നാം നമ്മുടെ ജീവിതത്തിൽ നേടുന്നതൊക്കെയും ഭഗവാനിലൂടെയാണെന്നും അതുകൊണ്ട് തന്നെ എല്ലാ കർമ്മങ്ങളും ഈശ്വരാധിഷ്ടിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിഷ്കാമ കർമ്മയോഗം ഭഗവാൻ ശ്രീകൃഷ്ണന്റെ സന്ദേശമാണെന്നും അത് ഉൾക്കൊള്ളാൻ നാം ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആത്യന്തിക നാശത്തിൽ നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാനാണ് ഭഗവാൻ ഗീതോപദേശം നൽകിയിരിക്കുന്നത്. ഭഗവാന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ നമ്മൾ പരിശ്രമിച്ചു കൊണ്ടേയിരിക്കണം.
സത്യമാർഗ്ഗത്തിലും വിജ്ഞാന മാർഗ്ഗത്തിലും നമ്മുടെ അയൽക്കാർ അടക്കം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഭഗവത് ദർശനം. ജന്മാഷ്ടമി പോലുള്ള എല്ലാ ആഘോഷങ്ങളും ഈ സന്ദേശമാണ് നമുക്ക് നൽകുന്നതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഇത്തരം ആഘോഷങ്ങൾ കേവലം ഒരു ദിവസത്തിൽ ഒതുക്കരുത്. ജന്മതപസ്യയുടെ ആരംഭം കുറിക്കാൻ ഉതകുന്നതാകണം. അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലാണ് നിലവിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്.
Discussion about this post