കോട്ട: കുടിവെള്ളത്തിനായുള്ള തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ യുവതിയെ ഭർതൃസഹോദരൻ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരം ജില്ലയിലായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ ഷീല ബറുവയാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതിയായ മുകേഷ് ബറുവയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ യുവതിയെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുകേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
Discussion about this post