കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഇടതുതീവ്രവാദം തടയാനുള്ള നീക്കവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്നും രാജ്യത്ത് വികസനം നടപ്പാക്കാന്‍ അവരെ ഉന്മൂലനം ചെയ്യണം എന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമര്‍ശം.
”അവികസിതമേഖലയില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു” അമിത് ഷാ വ്യക്തമാക്കി.
ഉന്നതതല യോഗത്തില്‍ കേന്ദ്രമന്ത്രിമാരും മാവോവാദ ബാധിതപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് പങ്കെടുത്തത്. അര്‍ബന്‍ നക്‌സലുകളെ ഒതുക്കുമെന്നും ആഭ്യന്തരമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുഎപിഎ നടപ്പാക്കിയത് അതിന്റെ ഭാഗമായിട്ടാണ്. ഇടതുതീവ്രവാദത്തെ ഇല്ലാതാക്കുക എന്നത് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും നിലപാടാണ്.
പൊതുസിവിൽ കോഡിലേക്കുള്ള യാത്രയിലെ രണ്ട് വിലങ്ങുതടികൾ സർക്കാർ ഇതിനകം നീക്കി; മുത്തലാഖും കശ്മീരിനുള്ള പ്രത്യേക പദവിയും. സ്വാഭാവികമായും അടുത്തനീക്കം മാവോവാദികൾക്കു നേരെയായിരിക്കാനാണു സാധ്യതയെന്ന് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തന നിരോധനനിയമം നടപ്പാക്കലാവും മറ്റൊന്ന്.
Discussion about this post