സഭാ തര്‍ക്കകേസില്‍ ഓര്‍ത്തഡോക്സ് സഭ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കി. സുപ്രിം കോടതി വിധി നടപ്പിലാക്കാതെ പ്രശ്ന പരിഹാരത്തിനായി മന്ത്രി സഭ ഉപസമിതി രൂപീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഓര്‍ത്തോഡോക്സ സഭയുടേത് എന്ന് സുപ്രിം കോടതി വിധിച്ച പള്ളികളില്‍ പോലിസ് സഹകരണത്തോടെ സമാന്തര ഭരണമാണെന്ന് ഓര്‍ത്തഡോക്സ് സഭ ആരോപിക്കുന്നു.
നേരത്തെ സുപ്രിം കോടതി വിധി നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സഭാ കേസില്‍ ഒളിച്ചുകളി നടത്തിയത് ഏറെ വിവാദമായിരുന്നു. സംഘര്‍ഷം ഒഴിവാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് അനുകൂലമായി നീക്കം നടത്തുന്നവെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം.
Discussion about this post