മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ വിചാരണ ചെയ്യാന്‍ സി.ബി.ഐ ലോക്സഭാ സ്പീക്കറുടെ അനുമതി തേടിയതായി റിപ്പോര്‍ട്ട്. സൗഗാത റോയ്, കകോലി ഘോഷ് ദസ്തിദാര്‍ ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെയാണ് വിചാരണ ചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയത്. 2016 ലെ നാരദ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടി
റോയ്,ദസ്തിദാര്‍, പ്രസുന്‍ ബാനര്‍ജി എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയതായി സി.ബി.ഐ വൃത്തങ്ങളും അറിയിച്ചു.
ഇനിയും അനുമതി ലഭിച്ചിട്ടില്ല. ലഭിച്ചുകഴിഞ്ഞാല്‍, മേല്‍പ്പറഞ്ഞ നാലുപേരെ പ്രതിയാക്കി, നാരദ കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിക്കും ,’ സിബിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.ബംഗാള്‍ മന്ത്രിയും മുന്‍ എംപിയുമായ സുഭേന്ദു അധികാരിയും കേസില്‍ ്ആരോപണവിധേയനാണ്. 2017 ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ കുറ്റപത്രത്തില്‍ പ്രതിയാക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ഉള്ള അന്വേഷണം സിബിഐ തുടരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതും അവര്‍ സ്വീകരിക്കുന്നതുമായാ വീഡിയോ പിന്നീട് പുറത്തു വിടുകയായിരുന്നു. ഇത് പിന്നീട് ‘നാരദ’ അഴിമതി എന്നറിയപ്പെട്ടു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ ക്ലിപ്പുകള്‍ 2016 ലെ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുമ്പ് നാരദ ന്യൂസ് പുറത്തു വിടുകയായിരുന്നു.
Discussion about this post