അള്ളാപുർ: തെലങ്കാനയിലെ അള്ളാപുരിൽ 200 യുവാക്കൾ ബിജെപിയിൽ ചേർന്നു. മേട്ചൽ ജില്ലാ യൂണിറ്റ് പ്രസിഡന്റ് മാധവറാം കാന്ത റാവുവിന്റെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഇവർക്ക് അംഗത്വം നൽകി.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ചേരുന്നതെന്ന് ഇവർ അറിയിച്ചു. വാഗ്ദാനങ്ങൾ പാലിച്ചാണ് ബിജെപി ദേശീയ തലത്തിൽ മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വൽ യോജന, ഉജാല യോജന എന്നിവയിലൂടെ തങ്ങളുടെ ജീവിതത്തിന് പുതിയ നിലവാരമുണ്ടായി. മുദ്രാ ലോണുകൾ വഴി സംരംഭങ്ങൾ ആരംഭിച്ച തങ്ങളിൽ പലർക്കും ഇപ്പോൾ സമൂഹത്തിൽ അംഗീകരും ലഭിക്കുന്നതായും ഇവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ജനക്ഷേമ- സുരക്ഷാ പദ്ധതികളിൽ ആകൃഷ്ടരായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മറ്റ് പാർട്ടികളിൽ നിന്ന് നിരവധി പേർ ബിജെപിയിലേക്ക് വരുന്നുണ്ടെന്ന് മാധവറാം കാന്ത റാവു പറഞ്ഞു.
Discussion about this post