ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. നാലു പേരെ കാണാനില്ല. ഭോപ്പാല്‍ കട്‌ലപുര ഘട്ട് പുഴയില്‍ ഇന്ന് പുലര്‍ച്ചെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
Madhya Pradesh: 11 bodies recovered at Khatlapura Ghat in Bhopal after the boat they were in, capsized this morning. Search operation is underway. More details awaited. pic.twitter.com/mEMSJdzhE9
— ANI (@ANI) September 13, 2019
കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആറ് പേരുടെ ജീവന്‍ രക്ഷപ്പെടുത്തി. 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി നാലുലക്ഷം രൂപ നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ പറഞ്ഞു.
Discussion about this post