ഗായകനായ ഷമ്മാസ് കിനാലൂരിനെതിരെ മുത്തലാഖ് നിയമപ്രകാരം കേസെടുത്തു. ഷമ്മാസിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം പോയെന്നാണ് മുത്തലാഖ് കേസ്.
കഴിഞ്ഞ മാസം 30നാണ് ഷമ്മാസ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് പോയത്. ഒരു വിവാഹ വീട്ടിലെ ഗാനമേളയ്ക്കിടെയാണ് ഷമ്മാസ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ കൂടുതല്‍ അടുത്ത ഇവര്‍ കുടുംബത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഷമ്മാസിനൊപ്പം പോയ യുവതിക്ക് ഭര്‍ത്താവും ഒരു മകളുമാണുള്ളത്. ഷമ്മാസിന് മൂന്ന് കുട്ടികളുണ്ട്.
ആഗസ്റ്റ് 30തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവതിയുടെ ഭര്‍ത്താവ് നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായകനെയും യുവതിയെയും കണ്ടെത്തിയത്.
കുടുംബത്തെ ഉപേക്ഷിച്ചുപോയ ഇവര്‍ കൊട്ടാരക്കര ഭാഗത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ഇരുവരെയും തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തിയാണ് പൊലീസ് കേസെടുത്തത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായ ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
Discussion about this post