സംസ്ഥാനത്ത് മിൽമ പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും.വ്യാഴാഴ്ച മുതൽ പാലിന് നാല് രൂപ വർധിക്കും.കൊഴുപ്പു കുറഞ്ഞ സ്മാർട്ട് ഡബിൾ ടോൺഡ് പാല് ലിറ്ററിന് അഞ്ച് രൂപ വർധിക്കും.39ൽ നിന്ന് 44 രൂപയാണ് വർധന. മിൽമ ടോൺഡ് മിൽക്കിന് 42ൽ നിന്ന് 46 രൂപയും പ്രൈഡ് മിൽ്ക്കിന് 44 നിന്ന് 48 ആയുമാണ് വിലകൂട്ടിയത്.
കർഷകരുടെ പ്രതിസന്ധി മറികടക്കാനാണ് വിലവർധനയെന്നാണ് മിൽമയുടെ ന്യായീകരണം. വർധിപ്പിച്ച വിലയിൽ് 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും നൽകും. മൂന്ന് പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരു പൈസ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിനും മൂന്ന് പൈസ കാറ്റിൽ ഫീഡ് പ്രൈസ് ഇന്റർവെൻഷൻ ഫണ്ടിലേക്കും നൽകും.
Discussion about this post