യൂണിവേഴ്സിറ്റി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ ഇതരപാര്‍ട്ടികളുടെ പത്രികകള്‍ സ്വീകരിച്ചു.കെഎസ്യുവിന്റെ മൂന്ന് പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുള്ളത്. വൈസ് പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്യു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്.
ഇന്ന് ചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനപേരിമൊപ്പം ദ് എന്നു ചേര്‍ത്തിരുന്നില്ല.ഇൌ കാരണം പറഞ്ഞ് പത്രികകള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ് ഐ ഇതര സ്ഥാനാര്‍ത്ഥികള്‍ നല്കിയ നാമനിര്‍ദേശ പത്രികസ്വീകരിക്കാന് ഇന്നലെ കോളേജ് അധികൃതര്‍ തയ്യാറായിരുന്നില്ല.
Discussion about this post