ഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നികുതി തട്ടിപ്പ് കേസിലെ പ്രതി പി പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന്സിങും സന്ദര്‍ശിച്ചു.ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മന്മോഹന് സിങും സോണിയ ഗാന്ധിയും ജയിലിലെത്തിയത്. സാമ്പത്തിക കുറ്റകൃത്യത്തില്‍ തീഹാര്‍ ജയിലില്‍ തന്നെയുള്ള കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെയും ഇരുവരും സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ആഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ചിദംബരത്തെ കാണാന്‍ എത്തിയിരുന്നു.
ചിദംബരത്തെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.ചിദംബരത്തിന്റെ മകന് കാര്‍ത്തിയും തിങ്കളാഴ്ച ജയില്‍ സന്ദര്‍ശിച്ചു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
എയര്‍സെല്‍മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
Discussion about this post