ന്യൂഡൽഹി : റേമൽ ചുഴലിക്കാറ്റിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 32 പേർ മരിച്ചു. മിസോറാം, അസം, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ് റേമൽ ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുള്ളത്.
മിസോറാമിൽ കനത്ത മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ഇതുവരെയായി വിവിധ സ്ഥലങ്ങളിലെ മണ്ണിടിച്ചിലിൽ നിന്നും 27 മൃതദേഹങ്ങളാണ് മിസോറാമിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. അസമിൽ ശക്തമായ കാറ്റിലും മഴയിലും പെട്ട് കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.
ചുഴലിക്കാറ്റിലും കനത്ത മഴയിലും പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്തിലധികം പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ ഇനിയും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post