പൂനെ: വീർ സവർക്കറുടെ മരുമകൻ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് വ്യക്തമാക്കി പൂനെ പൊലീസ്. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ വച്ചാണ് രാഹുൽ ഗാന്ധി സ്വതന്ത്ര സമര നായകനും ഹിന്ദുത്വ സൈദ്ധാന്തികനായ വീർ സവർക്കറെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചത്.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏപ്രിലിലാണ് സ്വതന്ത്ര സമരനായകനും വിപ്ലവകാരിയുമായ വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ സത്യകി സവർക്കർ കോടതിയിൽ പരാതി നൽകിയത്.
താനും തൻ്റെ അഞ്ച് മുതൽ ആറ് സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്ലീം യുവാവിനെ മർദിച്ചെന്നും അതിൽ തനിക്ക് വളരെയധികം സന്തോഷം അനുഭവപെട്ടു എന്നും വി ഡി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി തൻ്റെ ലണ്ടൻ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി ഡി സവർക്കർ ഒരിടത്തും അങ്ങനെയൊന്നും എഴുതിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും സത്യകി സവർക്കർ പരാതിയിൽ പറയുന്നു
Discussion about this post