എറണാകുളം : സംവിധായകൻ ഒമർ ലുലുവിനെതിരെ യുവനടിയുടെ പീഡന പരാതി. ഒമർ ലുലു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധിതവണ ബലാത്സംഗം ചെയ്തതായാണ് നടി പരാതി നൽകിയിരിക്കുന്നത്. നെടുമ്പാശ്ശേരി പോലീസിലാണ് നടി പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ സിനിമകളിൽ അവസരം വാഗ്ദാനം ചെയ്യുകയും അതിന്റെ പേരിൽ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് യുവ നടി വെളിപ്പെടുത്തിയിട്ടുള്ളത്.
അതേസമയം നടിയുടെ ആരോപണങ്ങൾ ഒമർ ലുലു നിഷേധിച്ചു. തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഈ നടി എന്നും ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വ്യക്തിവിരോധം ആണ് പരാതിക്ക് പിന്നിൽ എന്നുമാണ് ഒമർ ലുലു വെളിപ്പെടുത്തിയത്. പണം തട്ടിയെടുക്കാനുള്ള ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് നടി പരാതി നൽകിയിട്ടുള്ളത് എന്നും ഒമർ ലുലു ആരോപിച്ചു.
Discussion about this post