ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .അഴിമതിക്കേസുകളില്‍ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് സിബിഐയ്ക്ക് കൈമാറാനുള്ള പ്രാഥമിക നടപടികള്‍ പോലും എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്‍റെ നേതാക്കളും കേസിൽ പെടും എന്നുള്ളത് കൊണ്ടാണ് ഒളിച്ചുകളിക്കുന്നതെന്നും ശ്രീധരരന്‍പിള്ള പറഞ്ഞു. കേസ് സിബിഐക്ക് കൈമാറുന്നുവെന്ന പ്രാഥമിക പ്രഖ്യാപനം മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിച്ച പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നുവെന്നതാണ് കേസിനടിസ്ഥാനമായ ആരോപണം.
Discussion about this post