ഗുരുനാനാക്ക് ദേവിന്റെ 550ാം ജന്മാവാർഷികത്തിന് മുൻപ് കർതാർപൂർ സാഹിബ് സംയോജിത ചെക്ക് പോസ്റ്റ് (ഐസിപി) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നവംബർ ഒൻപതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്്. പാക്കിസ്ഥാനിലെ ഗുരുവിന്റെ ജന്മ സ്ഥലമായ നങ്കാന സാഹിബിലേക്ക് ആദ്യ ഇന്ത്യൻ തീർത്ഥാടകരുടെ സംഘത്തിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
എസ്ജിപിസി സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി സുൽത്താൻപൂർ ലോധിയും സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ അറിയിച്ചു. പ്രധാന പരിപാടി നവംബർ 12 ന് ഗുരുവിന്റെ 550ാം ജന്മവാർഷികദിനത്തിൽ നടത്തും.
പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചതിൽ വളരെയധികം സന്തോഷണമുണ്ടെന്ന് കേന്ദ്രമന്ത്രി ട്വീറ്റ ചെയ്തു.കർതാർപൂർ ഇടനാഴിയുടെ ഭാഗമായുളള നാലുവരിപ്പാത, പാലം,പാസഞ്ചർ ടെർമിനൽ എന്നിവയുടെ പണി പുരോഗമിക്കുകയാണ്. ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് പാക്കിസ്ഥാനും അറിയിച്ചിരുന്നു. വാർഷിക അനുസ്മരണ പരിപാടികൾ നവംബർ ഒന്ന മുതൽ സുത്തലാൻപൂർ ലോധിയിൽ ആരംഭിക്കുമെന്ന് പഞ്ചാബ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post