മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ. ചർച്ചയിൽ പൂർണ്ണമായും തൃപ്തരല്ലെങ്കിലും കോടതി വിധി മാനിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കുമെന്ന് കൊച്ചിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.
മൂന്നാം തീയതി തന്നെ ഫ്ലാറ്റുകൾ ഒഴിയാൻ ശ്രമിക്കുമെന്ന് ഉടമകൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ ജയകുമാർ നടത്തി വന്ന നിരാഹാരസമരം പിൻവലിക്കാനും തീരുമാനമായി. അടിയന്തര നഷ്ടപരിഹാരം ആയ 25 ലക്ഷം രൂപയും വാടക തുകയും എത്രയും പെട്ടെന്ന് നൽകാമെന്ന ഉറപ്പ് ലഭിച്ചതായും ഫ്ലാറ്റ് ഉടമകൾ അറിയിച്ചു. നിലവിൽ സമരം പിൻവലിക്കുന്നെങ്കിലും ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി.
അതേസമയം മരടില്‍ ഫ്ളാറ്റുകള്‍ ഒഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് ഇടമായി. 521 ഫ്ളാറ്റുകളുടെ പട്ടിക ഉടമകള്‍ക്ക് കൈമാറി. സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം. കാക്കനാട് ഇടച്ചിറ സ്കൈലൈന്‍ അപാര്ട്മെന്റില് 300 ഫ്ളാറ്റുകള്‍ തയാറാക്കി. വാടകയ്ക്ക് താമസിക്കുന്നവരടക്കം 4 ഫ്ളാറ്റിലുമായുള്ളത് 198 കുടുംബങ്ങളാണ്.
പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച ഫ്ളാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഫ്ളാറ്റുടമകളുടെ പക്കലുള്ള വീട്ടുപകരണങ്ങളുടെയടക്കം വിശദാംശങ്ങളും സർക്കാർ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
താത്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിനു മുൻപ് തന്നെ ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഒഴിപ്പിക്കൽ നടപടിക്കൊപ്പം തന്നെ ഫ്ലാറ്റ് പൊളിക്കാനുള്ള മുന്നൊരുക്കങ്ങളും സർക്കാർ ചെയ്തു തീർക്കുന്നുണ്ട്.
Discussion about this post