മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന് ഫ്ലാറ്റ് ഉടമകള്‍. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ ഇത് നീട്ടണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്. 180 കുടുംബങ്ങൾക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. 521 ഫ്ലാറ്റുകൾ മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും നേരത്തെ ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.
നഗരസഭ താമസിക്കാൻ വാടകയ്ക്ക് എടുത്ത് നൽകിയ ഫ്ലാറ്റുകളിൽ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാൻ ഇനിയും സമയം വേണമെന്നതാണ് മരട് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. കൂടാതെ പല ഫ്ലാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും ലോണും തിരിച്ചടവും കൂടി അടയ്‍ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്ലാറ്റുടമകള്‍ പറയുന്നു. മരിടലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടർ സ്നേഹിൽ കുമാർ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടൻ ഫ്ലാറ്റ് ഉടമകൾക്ക് നൽകും. മാറിത്താമസിക്കാൻ ഫ്ലാറ്റുകൾ കണ്ടെത്തുന്നത് വൈകിയാൽ മൂന്നാം തിയതിക്കുള്ളിൽ ഒഴിയാനാകില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ
Discussion about this post