മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമന് ഐ എ എസ്.
അപകടസമയത്ത് കാർ ഓടിച്ചത് താൻ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സർക്കാരിന് നല്കിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സർവ്വീസിൽ നിന്ന് അന്വേഷണവിധേയമായി സർക്കാർ സസ്പെന്ഡ് ചെയ്തിരുന്നു.
സസ്പെൻഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്. അതേസമയം സർക്കാർ ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി
Discussion about this post