ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്.
മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
Discussion about this post