അടുത്ത ഉച്ചകോടിക്ക് മോദിയെ ചൈനയിലേക്ക് ക്ഷണിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി ഷി ജിന്‍പിംഗിന്റെ ക്ഷണം അംഗീകരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെഗോഖലെ പറഞ്ഞു. സന്ദര്‍ശനത്തിന്റെ തിയതി പിന്നീട് തീരുമാനിക്കും.
മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. തമിഴ്നാടും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തിന് നിരവധി നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടുവെച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉച്ചകോടിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.കശ്മീര്‍ വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post